Advertisment

സംഭവം നടന്നിട്ട് ഒരു മാസമായി ;പാകിസ്ഥാന്‍ ഇപ്പോഴും ശവശരീരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുന്നു ; ഇവിടെ ചിലര്‍ തെളിവു ചോദിക്കുകയാണെന്ന് പ്രധാനമന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

കോരാപുത് (ഒഡിഷ): ബാലാക്കോട്ടിലെ വ്യോമാക്രമണം കഴിഞ്ഞ് ഒരു മാസമായിട്ടും പാകിസ്ഥാന്‍ ഇപ്പോഴും ശവശരീരങ്ങള്‍ എണ്ണിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ ഭീകരരെ അവരുടെ താവളങ്ങളില്‍ കടന്നുകയറി കൊല്ലുമ്പോള്‍ ഇവിടെ ചിലര്‍ തെളിവു ചോദിക്കുകയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഒഡിഷയിലെ കോരാപുതില്‍ തെരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

Advertisment

publive-image

തീരുമാനങ്ങളെടുക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു സര്‍ക്കാര്‍ വേണോ മുദ്രാവാക്യം മുഴക്കുന്നവര്‍ വേണോ എന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ തീരുമാനിക്കേണ്ടതെന്ന് മോദി അഭിപ്രായപ്പെട്ടു. ബഹിരാകാശത്തു പോലും കാവലിന് (ചൗക്കിദാരി) എന്‍ഡിഎ നടപടികളെടുത്തുവെന്ന് മോദി പറഞ്ഞു.

ഒഡിഷയുടെ വികസനത്തിന് എന്‍ഡിഎ ഒട്ടേറെ കാര്യങ്ങള്‍ചെയ്തു. റോഡ്, റയില്‍ വികസനത്തിന് തീവ്രമായി പ്രയത്‌നിച്ചു. എട്ടു ലക്ഷം വീടുകളാണ് സര്‍ക്കാര്‍ സംസ്ഥാനത്ത് പണിതു നല്‍കിയത്. 40 ലക്ഷം കുടംബങ്ങള്‍ക്കു പാചക വാതകം നല്‍കി. മൂവായിരം വീടുകളില്‍ വൈദ്യുതി എത്തിച്ചു- മോദി പറഞ്ഞു.

Advertisment