Advertisment

സാമ്പത്തിക തകർച്ചയും അഴിമതിയും കാർഷിക പ്രതിസന്ധിയും ;വോട്ടെടുപ്പിനെ സ്വാധീനിക്കുന്ന  മൂന്ന് വിഷയങ്ങള്‍ ഇവയെന്ന് രാഹുല്‍ഗാന്ധി

New Update

കണ്ണൂര്‍: നരേന്ദ്രമോദി രാജ്യത്തെ വിഭജിച്ചെന്ന് കോണ്‍ഗ്രസ് ദേശീയാധ്യക്ഷനും വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുൽ ഗാന്ധി. സാമ്പത്തികത്തകർച്ചയും അഴിമതിയും കാർഷിക പ്രതിസന്ധിയുമടക്കമുള്ള മൂന്ന് വിഷയങ്ങളാവും വോട്ടെടുപ്പിനെ സ്വാധീനിക്കുകയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

publive-image

എല്ലാവിധ അക്രമങ്ങൾക്കും കോൺഗ്രസ് എതിരെന്ന് രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. റഫാലിലെ സുപ്രീംകോടതി നോട്ടീസ് സംബന്ധിച്ച് വിഷയം പഠിച്ച് വരികയാണെന്ന് രാഹുല്‍ ഗാന്ധി കണ്ണൂരില്‍ പറഞ്ഞു.

Advertisment