Advertisment

രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാനൊരുങ്ങി മോദി : വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കും ?; ബെംഗളൂരുവില്‍ മത്സരിക്കാന്‍ ആലോചന

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് സൂചന. യുപിയിലെ വാരാണസിക്കു പുറമേ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തിലും മത്സരിക്കാന്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടകയിലെ ബെംഗളൂരു സൗത്ത് ആണ് ലക്ഷ്യം.

Advertisment

publive-image

കര്‍ണാടകയിലെ 28 മണ്ഡലങ്ങളില്‍ 23 ലെയും സ്ഥാനാര്‍ഥികളെ ബിജെപി പ്രഖ്യാപിച്ചുവെങ്കിലും ബെംഗളൂരു സൗത്തിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. അന്തരിച്ച കേന്ദ്രമന്ത്രി എച്ച്എന്‍ അനന്ത്കുമാറിന്റെ മണ്ഡലമാണു ബെംഗളൂരു സൗത്ത്. ഇവിടെ അനന്ത്കുമാറിന്റെ ഭാര്യ തേജസ്വിനി അനന്തകുമാര്‍ പ്രചാരണം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മോദി വരികയാണെങ്കില്‍ തേജസ്വനി പിന്‍മാറും.

നരേന്ദ്ര മോദി 2014 ലും രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ചിരുന്നു. വാരാണസിയിലും ഗുജറാത്തിലെ വഡോദരയിലും സ്ഥാനാര്‍ത്ഥിയായി നിന്നു. രണ്ടിടത്തും വിജയിക്കുകയും വാരാണസി നിലനിര്‍ത്തുകയും ചെയ്തു

Advertisment