Advertisment

ഇന്ത്യയിലെ ആദ്യ വനിതാ പ്രതിരോധ മന്ത്രി ആര്?....മോദി പറയുന്നു നിര്‍മ്മലാ സീതാരാമനെന്ന്...അപ്പോള്‍ ഇന്ദിരാ ഗാന്ധി ആരായിരുന്നു എന്ന് സോഷ്യല്‍ മീഡിയ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ദില്ലി: ചരിത്രത്തില്‍ രാജ്യത്തിന്റെ ആദ്യ വനിതാ പ്രതിരോധമന്ത്രി ഇന്ദിരാ ഗാന്ധിയാണ്. എന്നാല്‍ നരേന്ദ്രമോദി പറയുന്നത് തന്റെ മന്ത്രിസഭയിലെ തമിഴ്‌നാട്ടുകാരി നിര്‍മല സീതാരാമനാണ് അതെന്നാണ്.

Advertisment

publive-image

കന്യാകുമാരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് സംസാരിക്കുമ്ബോള്‍ ആണ് അദ്ദേഹം ഇത് പറഞ്ഞത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 1975 ഡിസംബര്‍ ഒന്നാം തീയതി മുതല്‍ 21 വരെ ഇന്ദിരാ ഗാന്ധി പ്രതിരോധ വകുപ്പ് കൈകാര്യം ചെയ്തിരുന്നു.

1980 ല്‍ വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക് എത്തിയപ്പോള്‍ ഒരിക്കല്‍ കൂടി ഇന്ദിരാ ആ സ്ഥാനം വഹിച്ചു. 1982 വരെ ഇന്ദിര ഈ ചുമതലയില്‍ തുടരുകയും ചെയ്തു.

Advertisment