കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത് ; വിരമിക്കേണ്ടി വരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കും,  ചെലവിനുള്ള പൈസ ഇപ്പോഴും അമ്മ നൽകാറുണ്ടെന്ന്  മോദി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, April 24, 2019

ഡല്‍ഹി : വിരമിക്കുന്നതിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രമ്പുമായുള്ളത് വളരെ അടുത്ത സൗഹൃദമാണ്, കഠിനാദ്ധ്വാനികളെ വിജയം പിന്തുടരുമെന്ന് മോദി പറഞ്ഞു. 4 മണിക്കൂറിൽ കൂടുതൽ സമയം ഉറങ്ങാറില്ലെന്ന് മോദി പറഞ്ഞു.

കൂടുതൽ സമയം ഉറങ്ങണമെന്ന് പലരും തന്നോട് പറഞ്ഞിട്ടുണ്ടെന്ന് മോദി പറഞ്ഞു. കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. വിരമിക്കേണ്ടിവരുമ്പോൾ എന്തെങ്കിലും ഒരു ഉദ്യമം ഏറ്റെടുക്കുമെന്ന് മോദി വ്യക്തമാക്കി. സമൂഹ മാധ്യമങ്ങൾ തന്നെ വിലയിരുത്തുന്നത് നിരീക്ഷിക്കാറുണ്ടെന്നും മോദി വിശദമാക്കി.

ചെലവിനുള്ള പൈസ ഇപ്പോഴും അമ്മ നൽകാറുണ്ടെന്ന് മോദി കൂട്ടിച്ചേര്‍ത്തു. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ തുറന്ന് പറച്ചില്‍.

×