Advertisment

മോദിയുടെ എല്ലാ റാലികളും തത്സമയം സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന് കഴിയുന്നില്ല ; നരേന്ദ്ര മോദിയുടെ പരിപാടികൾ മാത്രം സംപ്രേഷണം ചെയ്യുന്ന 'നമോ ടിവി' യുട്യൂബ് ചാനൽ ഉടൻ

New Update

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടികൾ മാത്രം സംപ്രേഷണം ചെയ്യുന്ന 'നമോ ടിവി' യുട്യൂബ് ചാനൽ ഉടൻ. രാജ്യമെങ്ങും കൂടുതൽ പേരിലേക്ക് പ്രധാനമന്ത്രിയുടേയും ബിജെപിയുടേയും സന്ദേശമെത്തിക്കുകയാണ് ലക്ഷ്യം.

publive-image

പ്രധാനമന്ത്രി നടത്തുന്ന എല്ലാ റാലികളുടേയും പരിപാടികളുടേയും തത്സമയ സംപ്രേക്ഷണം ഉറപ്പാക്കാൻ ദൂരദർശനു കഴിയാത്ത സാഹചര്യത്തിലാണ് പുതിയ സംരംഭം. പാർലമെന്റിൽ നടത്തിയ പ്രസം​ഗങ്ങളും ചാനലിൽ ലഭ്യമാകും.

Advertisment