Advertisment

കുവൈറ്റില്‍ ഒഴിഞ്ഞ കിടക്കകള്‍ക്കായി രോഗികള്‍ കാത്തിരിക്കുന്നു : വീഡിയോ തള്ളി ആരോഗ്യമന്ത്രാലയം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ അല്‍ സബാഹ് ആശുപത്രിയില്‍ ഒഴിഞ്ഞ കിടക്കകള്‍ക്കായി രോഗികള്‍ കാത്തിരിപ്പിലാണെന്ന് ചൂണ്ടിക്കാട്ടി സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച വീഡിയോ തള്ളി ആരോഗ്യമന്ത്രാലയം .

Advertisment

publive-image

കഴിഞ്ഞ ആറ് മാസമായി ആശുപത്രിയില്‍ കിടക്കകള്‍ക്കായി രോഗികള്‍ കാത്തിരിക്കുന്നുവെന്ന തരത്തിലാണ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പ്രചരിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

ആശുപത്രിയില്‍ കിടക്കകള്‍ക്കായി രോഗികള്‍ ആരും കാത്തിരിപ്പില്ലെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ആശുപത്രിയുടെയും രോഗികളുടെയും സൗകര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

kuwait kuwait latest
Advertisment