Advertisment

വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുകയാണ് ലക്ഷ്യമെന്ന് കുവൈറ്റ് ആരോഗ്യമന്ത്രാലയം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കൊറോണ വൈറസിനെതിരെ ആര്‍ജിത പ്രതിരോധശേഷി കൈവരിക്കുകയെന്നതാണ് ആരോഗ്യമന്ത്രാലയത്തിന്റെ ലക്ഷ്യമെന്ന് പബ്ലിക് ഹെല്‍ത്ത് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഡോ. ബുത്തൈന അല്‍ മുദാഫ് പറഞ്ഞു. അതുകൊണ്ടാണ്, നിരവധി പ്രവാസികള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പുതിയതായി വാക്‌സിനേഷന്‍ സെന്റര്‍ ആരംഭിച്ചതെന്നും അല്‍ മുദാഫ് പറഞ്ഞു.

ജലീബ് അല്‍ ഷൂയൂഖ് യൂത്ത് സെന്ററില്‍ പ്രതിദിനം ആറായിരം പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാകുമെന്നും, അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകുമെന്നും അല്‍ മുദാഫ് വ്യക്തമാക്കി.

വാക്‌സിനേഷന്‍ നിരക്ക് ത്വരിതപ്പെടുത്തുന്നതിന് തെക്കന്‍ പ്രദേശങ്ങളില്‍ മറ്റ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ മന്ത്രാലയം തയ്യാറാക്കുന്നുണ്ടെന്നും അവര്‍ സൂചിപ്പിച്ചു.

Advertisment