Advertisment

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്...ദാ ഇവിടെ മരം നടുകയാണ് !

author-image
ഫിലിം ഡസ്ക്
New Update

നടി സാന്ദ്ര തോമസിന്റെ കുഞ്ഞുമക്കൾക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മഴയിലും ചെളിയിലും കളിച്ച് പാടത്തും പറമ്പിലും ഓടി നടക്കുന്ന തങ്കക്കൊലുസുകളുടെ ചിത്രങ്ങളും വിഡിയോകളും സാന്ദ്ര പങ്കുവെക്കാറുണ്ട്.

Advertisment

publive-image

ആരാധകരുടെ മാത്രമല്ല സൂപ്പർതാരം മോഹൻലാലിന്റേയും മനസ് കീഴടക്കിയിരിക്കുകയാണ് ഈ കുഞ്ഞുങ്ങൾ.  തങ്കക്കൊലുസുക്കളുടെ ഒരു വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ.

മോഹൻലാലിന്റെ കുറിപ്പ്

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ , സാന്ദ്രയുടെ തങ്കക്കൊലുസ്...

ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും .

മരം കണ്ടു വളരുകയും

മരം തൊട്ടു വളരുകയുമല്ല

മരം നട്ട് വളരണം ,

ഇവരെപ്പോലെ ...

Love nature and be

SUPERNATURAL

'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'

https://www.instagram.com/mohanlal/?utm_source=ig_embed

mohanlal sandra thomas
Advertisment