Advertisment

കുവൈറ്റില്‍ ഗതാഗത നിയമ ലംഘനങ്ങളില്‍ നടപടി ശക്തമാക്കി ആഭ്യന്തരമന്ത്രാലയം ; ഈ നാല് ഗുരുതര നിയമലംഘനം നടത്തുന്ന പ്രവാസികളെ ഉടനടി നാടുകടത്തും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ ഗതാഗത നിയമലംഘനങ്ങളില്‍ നടപടി ശക്തമാക്കി ആഭ്യന്തരമന്ത്രാലയം . ഗുരുതരമായ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്.

Advertisment

publive-image

ഗതാഗത നിയമം ലംഘിക്കുന്ന സ്വദേശികളെയും വിദേശികളെയും കാത്ത് കനത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് അഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സ്വദേശികളെന്നോ പ്രവാസികളെന്നോ വേര്‍തിരിവ് ഉണ്ടായിരിക്കില്ല. ശിക്ഷ എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കുമെന്നാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് .

വാഹനത്തില്‍ അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ കയറ്റുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിത്തും. ചില സാഹചര്യങ്ങളില്‍ പിടിയിലാകുന്നത് പ്രവാസികളാണെങ്കില്‍ അവരെ ഉടനടി നാടുകടത്തുകയും ചെയ്യുമെന്ന് മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി .

ഇതുസംബന്ധിച്ച് ട്രാഫിക് നിയമലംഘനം കൈകാര്യം ചെയ്യുന്ന വകുപ്പിന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ഓപ്പറേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി സര്‍ക്കുലര്‍ അയച്ചിട്ടുണ്ട് . സര്‍ക്കുലറില്‍ നാല്തരം ഗുരുതരമായ നിയമലംഘനം നടത്തുന്ന പ്രവാസികളെ പിടികൂടുന്ന പക്ഷം ഉടനടി തന്നെ നാടുകടത്തണമെന്നും നിര്‍ദേശിക്കുന്നു

മദ്യപിച്ച് വാഹനമോടിക്കല്‍ , ലൈസന്‍സില്ലാതെ വാഹനമോടിക്കല്‍ , അനുവദനീയമായതിലും കൂടുതല്‍ യാത്രക്കാരെ വഹിക്കല്‍ , റെഡ് സിഗ്നല്‍ മറികടക്കല്‍ എന്നിവയാണ് നാല് ഗുരുതരമായ നിയമലംഘനങ്ങളായി സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഈ കുറ്റകൃത്യം നടത്തുന്ന പ്രവാസികള്‍ പിടിക്കപ്പെട്ടാല്‍ ഉടനെ തന്നെ നാടുകടത്തുമെന്നാണ് മുന്നറിയിപ്പ്.

മറ്റ് ഗതാഗത നിയമലംഘനങ്ങളില്‍ നിയമലംഘനത്തിന് ആദ്യം പിടിക്കപ്പെട്ടാല്‍ ഒരു മാസം ലൈസന്‍സ് റദ്ദ് ചെയ്യും. ഇതെ കാരണത്തിന് തന്നെ രണ്ടാമത് പിടിക്കപ്പെട്ടാല്‍ 6 മാസവും മൂന്നാം തവണ പിടിക്കപ്പെട്ടാല്‍ 9 മാസവും , നാലാം തവണ പിടിക്കപ്പെട്ടാല്‍ ഒരു വര്‍ഷവും അഞ്ചാം തവണ പിടിക്കപ്പെട്ടാല്‍ സ്ഥിരമായും ലൈസന്‍സ് റദ്ദ് ചെയ്യും .

kuwait kuwait latest
Advertisment