Advertisment

അമ്മയ്ക്ക് പിന്നാലെ അച്ഛനും യാത്രയായി; സംസ്‌കാരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്കയില്‍ പ്രവാസി മലയാളി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ദുബായ്: മാതാവിന് പിന്നാലെ പിതാവും മരിച്ചതോടെ പിതാവിന്റെയെങ്കിലും സംസ്‌കാരത്തില്‍ പങ്കെടുക്കാനാകുമോ എന്ന ആശങ്കയിലാണ് പ്രവാസി മലയാളിയായ മോന്‍സി ജോണ്‍. മോന്‍സിയുടെ പിതാവ് ചെങ്ങന്നൂര്‍ കൊല്ലകടവ് ആലുംമൂട്ടില്‍ റിട്ട. ഹവില്‍ദാര്‍ എ.ഒ. ജോണ്‍ (ജോണി, 92) ആണ് മരിച്ചത്. മെറ്റാകോര്‍ ജനറല്‍ ട്രേഡിംഗ് ഉദ്യോഗസ്ഥനാണ് മോന്‍സി.

ഏപ്രില്‍ 19നായിരുന്നു മോന്‍സിയുടെ മാതാവ് അമ്മിണി ജോണ്‍ മരിച്ചത്. മോന്‍സിക്കും സഹോദരിക്കും മാതാവിന്റെ സംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. മോന്‍സിയുടെ മക്കളായ മോഹിത്തും രോഹിത്തുമായിരുന്നു അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. ജോണിന്റെ സംസ്‌കാരം പിന്നീട് നടക്കും. നാട്ടിലേക്ക് വരാനുള്ള ശ്രമത്തിലാണ് മോന്‍സി.

Advertisment