Advertisment

കുവൈറ്റിലെ മണി എക്‌സ്‌ചേഞ്ച് കമ്പനിയില്‍ പ്രവാസി യുവാവ് എത്തിയത് കള്ളനോട്ടുമായി; കയ്യോടെ പിടികൂടി

New Update

കുവൈറ്റ്: കുവൈറ്റിലെ മണി എക്‌സ്‌ചേഞ്ച് കമ്പനിയില്‍ കള്ളനോട്ടുമായി എത്തിയ പ്രവാസി യുവാവിനെ കയ്യോടെ പിടികൂടി. ഇന്ത്യാക്കാരനായ പ്രവാസി യുവാവാണ് കള്ളനോട്ടുമായി എത്തിയത്. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. 200 കെഡിയുടെ വ്യാജ കറന്‍സിയാണ് പിടിച്ചെടുത്തത്.

Advertisment

publive-image

സ്വരാജ്യത്തേയ്ക്ക് പണമയക്കുന്നതിന് വേണ്ടിയാണ് പ്രവാസി യുവാവ് നോട്ടുകളുമായെത്തിയത്. എന്നാല്‍ നോട്ടുകള്‍ കണ്ട എക്‌സ്‌ചേഞ്ച് കമ്പനിയിലെ ജീവനക്കാരന് സംശയം തോന്നുകയും ഇയാള്‍ സഹപ്രവര്‍ത്തകരെ രഹസ്യമായി വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് മണി ഡിറ്റക്ടറിന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ നോട്ടുകള്‍ കള്ളനോട്ടുകളാണെന്ന് തിരിച്ചറിയുകയായിരുന്നു.

ഉടനെ തന്നെ പ്രവാസി യുവാവിനെ തടഞ്ഞുവെക്കുകയും കമ്പനി മാനേജ്‌മെന്റിനെ വിവരം അറിയിക്കുകയും ചെയ്തു. നോട്ടുകള്‍ മാറി നല്‍കാന്‍ തയ്യാറാണെന്ന് പ്രവാസി യുവാവ് അപേക്ഷിച്ചെങ്കിലും കേസുമായി മുന്നോട്ട് പോകാന്‍ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

യുവാവിന്റെ പക്കല്‍ കൂടുതല്‍ കള്ളനോട്ടുകള്‍ ഉണ്ടോയെന്നും ഇയാള്‍ക്ക് ഈ നോട്ടുകള്‍ എവിടെ നിന്നു ലഭിച്ചതാണെന്നും സംബന്ധിച്ച് അന്വേഷണം തുടങ്ങി. ഇയാള്‍ കുവൈറ്റിലെ കള്ളപ്പണ റാക്കറ്റിലെ കണ്ണിയാണെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.

kuwait kuwait latest
Advertisment