Advertisment

രാമക്ഷേത്രത്തിലെ പൂജാരിമാരിൽ ഒരാൾക്ക് കൂടി കൊവിഡ് : മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തിൽ

New Update

ദില്ലി: രാമക്ഷേത്രത്തിലെ പൂജാരിമാരിൽ ഒരാൾക്ക് കൂടി കൊവിഡ്. ക്ഷേത്രത്തിലെ അസിസ്റ്റൻ്റ് പൂജാരിയായ പ്രേം കുമാർ തിവാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മറ്റൊരു അസിസ്റ്റൻ്റ് പൂജാരി പ്രദീദ് ദാസിനും രോഗബാധ സ്ഥിരീകരിച്ചിരുന്നു. പ്രദീപ് ദാസിന് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യ പൂജാരി സത്യേന്ദ്ര ദാസ് സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

publive-image

നാളെയാണ് ക്ഷേത്രത്തിൻ്റെ ഭൂമി പൂജ തീരുമാനിച്ചിരിക്കുന്നത്. രണ്ട് പൂജാരിമാർക്ക് രോഗബാധ ഉണ്ടാവുകയും മുഖ്യ പൂജാരി സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും ചെയ്തതോടെ ഇവർക്കാർക്കും ഭൂമിപൂജയിൽ പങ്കെടുക്കാൻ സാധിച്ചേക്കില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പങ്കെടുക്കേണ്ടതുള്ളതു കൊണ്ട് തന്നെ പൂജാരിമാർക്ക് തുടർച്ചയായി കൊവിഡ് സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.

Advertisment