Advertisment

ഡല്‍ഹിയില്‍ ബാറുകളും പാര്‍ക്കുകളും തിങ്കളാഴ്ച തുറക്കും ; കൂടുതല്‍ ഇളവുകളിലേക്ക് പോകുന്നതില്‍ ആരോഗ്യ മേഖലയ്ക്ക് ആശങ്ക

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം തീവ്രമായി ബാധിച്ച ഡല്‍ഹി ഒടുവില്‍ ഇളവുകളിലേക്ക്. തിങ്കളാഴ്ച മുതല്‍ ബാറുകള്‍ തുറക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. റസ്റ്ററന്റുകളുടെ പ്രവൃത്തി സമയം രണ്ടു മണിക്കൂറുകള്‍ കൂടി നീട്ടി.

പാര്‍ക്കുകള്‍ ,മൈതാനം, ഗോള്‍ഫ് ക്ലബ്, ഔട്ട് ഡോര്‍ യോഗങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ വ്യക്തമാക്കി. ഉച്ച മുതല്‍ രാത്രി പത്തു മണി വരെയാണ് ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി. 50 ശതമാനം ആളുകള്‍ക്കാണ് പ്രവേശനം. റസ്റ്റൊറന്റുകള്‍ക്ക് രാവിലെ 10 മുതല്‍ രാത്രി 10 വരെ പ്രവര്‍ത്തിക്കാം.

എന്നാല്‍ കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കേ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നതില്‍ ആരോഗ്യ വിദഗ്ധര്‍ക്ക് ആശങ്കയുണ്ട്. ആറു മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതിനാല്‍ ഇളവു നല്‍കി കോവിഡ് അതിവ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ ആശങ്ക.

സാമൂഹിക അകലം പാലിക്കാതെ മാസ്‌ക് ധരിക്കാതെ മെട്രോ സ്‌റ്റേഷനില്‍ തിരക്കുകള്‍ ഉണ്ടാകുന്നത് രോഗ വ്യാപനമുണ്ടാക്കും. ഡല്‍ഹിയില്‍ തിരക്കേറുന്നുവെന്നത് വീണ്ടും രോഗ വ്യാപനത്തിന് ഇടയാക്കുമെന്ന ഭയം ആരോഗ്യ വിദഗ്ധര്‍ പങ്കുവയ്ക്കുന്നുണ്ട്.

delhi park relaxation
Advertisment