കണക്റ്റിക്കട്ട് : ഓഗസ്റ്റ് 15, 16 തിയതികളിലായി കണക്റ്റിക്കട്ട് ന്യുഹെവന്‍ പാര്‍ക്കില്‍ നിന്നും സിന്തറ്റിക്ക് കഞ്ചാവ് ഉപയോഗിച്ചു (Synthetic Marijuna) അബോധവസ്ഥയില്‍ കഴിഞ്ഞിരുന്ന 90 പേരെ പിടികൂടിയതായി ന്യുഹെവന്‍ ഫയര്‍ ചീഫ് ജോണ്‍ ആള്‍സ്റ്റണ്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി. ബുധനാഴ്ച മാത്രം 72 പേരെയാണ് ഇവിടെ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്. നാലു പേര്‍ ചികിത്സ നിഷേധിച്ചു. വ്യാഴാഴ്ച 19 പേരേയും പിടികൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ന്യുഹെവന്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ ഡയറക്ടര്‍ അറിയിച്ചു.
സിറ്റിയിലെ ഡൗണ്‍ ടൗണില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയതാണ് ന്യു ഹെവന്‍ ഗ്രീന്‍ പാര്‍ക്ക്. ഗ2 പോലുള്ള മനുഷ്യ നിര്‍മിത രാസപദാര്‍ഥങ്ങള്‍ കഞ്ചാവ് ഇലകളില്‍ തളിച്ചു. ഇ– സിഗററ്റിലോ, സാധാരണ സിഗററ്റിലോ ഉപയോഗിച്ചാണ് അബോധാവസ്ഥയിലാകുന്നതെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്നും പിടികൂടിയ മയക്കു മരുന്ന് രാസപരിശോധനയ്ക്കായി അയച്ചു
മയക്കു മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുന്നതില്‍ ആശങ്കയുണ്ടെന്ന് ന്യുഹെവന്‍ മേയര്‍ ടോണി ഹാര്‍വ് പറഞ്ഞു. വ്യത്യസ്ത പ്രായത്തിലുള്ളവരും വിവാദത്തില്‍ പെട്ടവരുമാണ് പാര്‍ക്കില്‍ നിന്നും രണ്ടു ദിവസത്തിനുള്ളില്‍ പിടികൂടിയത്. മരണം സംഭവിച്ചിട്ടില്ലെങ്കിലും രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യത്യസ്ത കാരണങ്ങളാല്‍ മയക്കു മരുന്നിനടിമകളാകുന്നത് രാജ്യം നേരിടുന്ന വലിയ വിപത്താണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.