Advertisment

മകളുടെ കന്യകാത്വം വില്‍ക്കാന്‍ അമ്മ: റഷ്യയിലെ കോടതി അമ്മയ്ക്ക് നാല് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു

author-image
admin
Updated On
New Update

മോസ്‌കോ: റഷ്യയിലെ മോസ്‌കോയില്‍ മകളുടെ കന്യകാത്വം വില്‍ക്കാന്‍ ശ്രമിച്ച അമ്മ അറസ്റ്റില്‍. മുന്‍ സൗന്ദര്യ റാണിയും കുട്ടിയുടെ അമ്മയുമായ ഐറിന ഗ്ലാഡിക്ക് (35)എന്ന യുവതിക്ക് കോടതി നാല് വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിച്ചു. റഷ്യന്‍ കോടതിയാണ് ഐറിനക്ക് ശിക്ഷ വിധിച്ചത്.

Advertisment

publive-image

കന്യകാത്വം വില്‍ക്കുന്നതിനായി പെണ്‍കുട്ടിയുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ ഇവര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. കൂടാതെ മകള്‍ കന്യകയാണെന്ന് തെളിയിക്കുന്ന ഡോക്ടറുടെ സാക്ഷ്യപത്രവും ഇവര്‍ സംഘടിപ്പിച്ചിരുന്നു. സമ്പന്നനായ ഒരു വ്യക്തിക്ക് 18 ലക്ഷം രൂപക്കാണ് ഇവര്‍ തന്റെ പതിമൂന്ന് വയസ്സായ മകളെ വില്‍ക്കാന്‍ ശ്രമിച്ചത്. രണ്ട് യുവതികളുടെ സഹായത്തോടെയാണ് ഐറിന സമ്പന്നനെ കണ്ടെത്തിയത്. ഇവരെയും കോടതി മൂന്നര വര്‍ഷം തടവ് ശിക്ഷക്ക് വിധിച്ചു.

പൊലീസിന് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോസ്‌കോയിലുള്ള ഒരു ഭക്ഷണശാലയില്‍ നിന്ന് മൂവരെയും അറസ്റ്റ് ചെയ്തത്. ഇവരുടെ ബാഗില്‍ നിന്ന് പണവും പൊലീസ് കണ്ടെത്തിട്ടുണ്ട്. മൂവരും പണത്തിന് വേണ്ടി ലൈംഗികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. ഐറിനക്ക് മകള്‍ക്ക് പുറമേ ഒരു മകനുമുണ്ട്. കുട്ടികള്‍ ഇപ്പോള്‍ ഐറിനയുടെ അമ്മയുടെ അടുത്താണുള്ളത്.

Advertisment