Advertisment

മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ക്ക് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട്പ്രവര്‍ത്തനാനുമതി നല്‍കണം. ബി എം എസ്

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്: സംസ്ഥാനത്ത് ഡ്രൈവിംഗ് പരിശീലനവും ലൈസന്‍സ് വിതരണവും സിപിഎം നിയന്ത്രണത്തിലുള്ള കണ്ണൂരിലെ ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ ഏല്‍പ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരമാനം പിന്‍വലിക്കണമെന്ന് ബിഎം എസ് ആവശ്യപ്പെട്ടു.

Advertisment

publive-image

കേന്ദ്ര നിര്‍ദ്ദേശപ്രകാരം മറ്റ് സംസ്ഥാനങ്ങള്‍ ഡ്രൈവിംഗ് പരിശീലനം പുനരാരംഭിച്ചിട്ടും കേരളത്തില്‍ ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുന്നത് ഈ മേഖലയിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിയെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഡ്രൈവിംഗ് സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കണമെന്നും ബിഎം എസ് ജില്ലാ ജോ.സെക്രട്ടറി സലീം തെന്നിലാപുരം ആവശ്യപ്പെട്ടു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് പാലക്കാട് ജില്ലാ മോട്ടോര്‍ ഡ്രൈവിംഗ് സ്‌കൂള്‍ മസ്ദൂര്‍ സംഘം (ബിഎം എസ്) അഞ്ചുവിളക്കിനുമുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാക്കിലയില്‍ മണ്ണ് വിളമ്പി പ്രതിഷേധിച്ചു. ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി വി ശിവദാസന്‍, യൂണിയന്‍ ജനറല്‍സെക്രട്ടറി പി വിനോദ്,യൂണിയന്‍ പ്രസിഡന്റ് ശ്രീഹരി, സതീഷ്, ഭാരവാഹികളായ ഉഷാബാലചന്ദ്രന്‍, ഹേമലത, ഹരീഷ്, സുനില്‍ദാസ് , ആര്‍ ടി സുധീഷ്, സൂരജ്, പ്രശാന്ത്, മീനുഹരിദാസ് എന്നിവര്‍ സംസാരിച്ചു.

motor driving6
Advertisment