Advertisment

കുവൈറ്റിലെ ഈജിപ്ത്യന്‍ കോണ്‍സുലേറ്റ് ജനവാസ മേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ഈജിപ്ത്യന്‍ കോണ്‍സുലേറ്റ് ജനവാസ മേഖലയില്‍ നിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യം .ഇക്കാര്യം ആവശ്യപ്പെട്ട് അല്‍ ഹാഷിം എംപി വിദേശ കാര്യമന്ത്രാലയത്തിന് കത്തയച്ചു .

Advertisment

publive-image

നിലവില്‍ അല്‍ റോദ്വയില്‍ സ്ഥിതി ചെയ്യുന്ന ഈജിപ്ത്യന്‍ കോണ്‍സുലേറ്റ് അല്‍ സാലം പ്രദേശത്തേയ്ക്ക് മാറ്റി സ്ഥാപിക്കണെന്നാണ് മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഖാലിദ് അല്‍ ജരാല്ലായ്ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അല്‍ സാലം പ്രദേശത്തെ മറ്റൊരു റസിഡന്‍ഷ്യല്‍ പ്രദേശമായി കണക്കാക്കുന്നത് പ്രശ്‌നത്തിന് പരിഹാരമാകില്ലെന്നും അവര്‍ വ്യക്തമാക്കി. കോണ്‍സുലേറ്റില്‍ വരുന്ന ആളുകളുടെ തിരക്ക് മൂലം ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നതിന് ഇത് കാരണമാകും.

പ്രശ്‌ന പരിഹാരത്തിന് എല്ലാ കോണ്‍സുലേറ്റുകളും നയന്ത്ര കാര്യാലയങ്ങളും എംബസികളും ജനവാസ മേഖലകള്‍ക്ക് പുറത്ത് സ്ഥാപിക്കണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്.

kuwait kuwait latest
Advertisment