Advertisment

കുവൈറ്റില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറത്തു പോകണമെങ്കില്‍ സ്‌പോണ്‍സറുടെ രേഖാമൂലമുള്ള സമ്മതപത്രം നിര്‍ബന്ധമാക്കാന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് :കുവൈറ്റില്‍ നിന്ന് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പുറത്തു പോകണമെങ്കില്‍ സ്‌പോണ്‍സറുടെ രേഖാമൂലമുള്ള സമ്മതപത്രം നിര്‍ബന്ധമാക്കാന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു . ഇത് സംബന്ധിച്ചുള്ള സാധ്യതകളെ കുറിച്ച് ആഭ്യന്തരമന്ത്രാലയം പഠനം ആരംഭിച്ചു.

Advertisment

publive-image

കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം കുവൈറ്റില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍ അവരുടെ രാജ്യങ്ങളിലേക്ക് രക്ഷപ്പെടുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെ കുറിച്ച് ആലോചിക്കുന്നത്.

പ്രദേശത്തെ പൊലീസ് സ്റ്റേഷനില്‍ ജോലിക്കാര്‍ക്ക് രാജ്യം വിടുന്നതിന് അനുവദിക്കുന്നതിന് ആവശ്യമായ രേഖകള്‍ ഒപ്പിട്ടു നല്‍കാന്‍ സ്‌പോണ്‍സര്‍മാരെ നിര്‍ബന്ധിതരാക്കുന്നതാണ് നടപടി.

ഈ രേഖകള്‍ ഗാര്‍ഹികതൊഴിലാളികളുടെ പാസ്‌പോര്‍ട്ടുമായി അറ്റാച്ച് ചെയ്യപ്പെടും. ഇവ രാജ്യം വിടുന്നതിന് മുമ്പായി ഇമിഗ്രേഷന്‍ കൗണ്ടറില്‍ സമര്‍പ്പിച്ചാലേ രാജ്യം വിടാന്‍ അനുമതി ലഭിക്കു.

kuwait kuwait latest
Advertisment