Advertisment

കുവൈറ്റില്‍ പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനെ ചോദ്യം ചെയ്ത് എംപി രംഗത്ത്‌

New Update

കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിനെയും അവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനെയും ചോദ്യം ചെയ്ത് എംപി മുഹമ്മദ് ഹായിഫ് രംഗത്ത്. ആഭ്യന്തരമന്ത്രി ഷെയ്ഖ് ഖാലിദ് അല്‍ ജരായുടെ മുമ്പാകെയാണ് എംപി ചോദ്യങ്ങള്‍ സമര്‍പ്പിച്ചത് .

ചില ദേശീയതൊഴിലാളികളുടെ വര്‍ക്ക് പെര്‍മിറ്റ് വിതരണം ചെയ്യുന്നതിനും പുതുക്കുന്നതിനും ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അംഗീകാരം ആവശ്യമാണെന്ന് നിയമം അനുശാസിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

publive-image

ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇറാന്‍ , ലബനോന്‍, സിറിയ , ഇറാഖ് എന്നിവടങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് പാസ്‌പോര്‍ട്ട് അഫയേഴ്‌സ് വിഭാഗം ഇളവ് അനുവദിച്ചിട്ടുണ്ടോ എന്നും അദ്ദേഹം അന്വേഷിച്ചു . ഉണ്ട് എങ്കില്‍ 2014 മെയ്മാസം മുതല്‍ അനുവദിച്ച ഇളവുകളുടെ എണ്ണം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

kuwait kuwait latest
Advertisment