Advertisment

എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഡീന്‍ കുര്യാക്കോസ് അനുശോചിച്ചു

New Update

publive-image

തൊടുപുഴ: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി അനുശോചിച്ചു. ധൈഷണികവും മാനവികവുമായ നിലപാടുകളിലൂടെ അറിവിന്റെ ചക്രവാളങ്ങളിൽ സൂര്യതേജസോടെ വിരാജിച്ച എം.പി വീരേന്ദ്രകുമാറിന്റെ വിയോഗം കേരളീയ സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സോഷ്യലിസ്റ്റും, ഇടതു സഹയാത്രികനും ആയിരിക്കുമ്പോൾ തന്നെ ജനാധിപത്യത്തി ന്റെ ഉദാത്ത മൂല്യങ്ങൾ കർമ്മ പദങ്ങളിൽ കൊണ്ടുവന്ന അദ്ദേഹത്തിൻറെ ജീവിതം മണ്ണിനും മനുഷ്യനും വേണ്ടിയുള്ള നിതാന്തമായ പോരാട്ടമായിരുന്നു എന്നും എം.പി കൂട്ടിച്ചേർത്തു

Advertisment