Advertisment

മഹേന്ദ്ര സിംഗ് ധോണിയുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവായി; ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കണ്ടിഷനിങ് ക്യാമ്പില്‍ പങ്കെടുക്കും

New Update

ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ കൊറോണ ടെസ്റ്റ് ഫലം നെഗറ്റീവായി. ഇതോടെ താരം ചെന്നൈയില്‍ വെച്ച്‌ നടക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിന്റെ കണ്ടിഷനിങ് ക്യാമ്പില്‍ പങ്കെടുക്കും.

Advertisment

publive-image

ഓഗസ്റ്റ് 15 മുതല്‍ 20 വരെ ചെന്നൈയില്‍ വെച്ചാണ് ചെന്നൈ സൂപ്പര്‍ കിങ്സിന്റെ പരിശീലനം ക്യാമ്പ്. ടീമിനൊപ്പം ചേരുന്നതിന് മുന്‍പ് കഴിഞ്ഞ ദിവസമാണ് ധോണി കൊറോണ ടെസ്റ്റ് നടത്തിയത്. പരിശീലനം ക്യാമ്പിന് ശേഷം ഓഗസ്റ്റ് 21ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് യു.എ.ഇയിലേക്ക് തിരിക്കും.

യു.എ.ഇയിലേക്ക് തിരിക്കുന്നതിന് മുന്‍പ് ബി.സി.സി.ഐ നിര്‍ദേശ പ്രകാരം രണ്ട് കൊറോണ ടെസ്റ്റുകള്‍ കൂടി താരങ്ങള്‍ നടത്തണം. ഇത് രണ്ടും നെഗറ്റീവ് ആയാല്‍ മാത്രമേ താരങ്ങള്‍ക്ക് യു.എ.ഇയിലേക്ക് പോവാന്‍ കഴിയു.

sports news ms dhoni covid negative ms dhoni covid negative
Advertisment