Advertisment

2005ല്‍ ഞങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ ധോനി എത്തി. എന്റെ വീട്ടിലാണ് അന്ന് ധോനി കഴിഞ്ഞത്. ധോനിയെ കണ്ട് എന്റെ ഭാര്യ ചോദിച്ചു, ആരാണ് ഇത്? പിറ്റേ ദിവസം ഞാന്‍ ധോനിയെ കണ്ടപ്പോള്‍ ധോനി എന്നോട് പറഞ്ഞു, രാത്രി മണിക്കൂറുകളോളം എനിക്ക് ഉറങ്ങാനായില്ല, നിങ്ങളുടെ ഭാര്യയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു...; ബാസ് കമ്പനി ഉടമ പറയുന്നു

New Update

ക്രിക്കറ്റില്‍ നിന്ന് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യന്‍ മുന്‍ നായകനുമായി ബന്ധപ്പെട്ട നിമിഷങ്ങള്‍ പങ്കുവെച്ച് പലരുമെത്തുന്നു. അക്കൂട്ടത്തില്‍ ബാസ് കമ്പനി ഉടമയുമുണ്ട്. 2005ല്‍ തന്റെ ഭാര്യ ധോനിയെ കണ്ട് ആരാണെന്ന് ചോദിച്ചത് ധോനിയുടെ ഉറക്കം കളഞ്ഞിരുന്നു എന്നാണ് ബാസ് കമ്പനി ഉടമ സോമി കോഹ് ലി പറയുന്നത്.

Advertisment

publive-image

2005ല്‍ ഞങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കാന്‍ ധോനി എത്തി. എന്റെ വീട്ടിലാണ് അന്ന് ധോനി കഴിഞ്ഞത്. ധോനിയെ കണ്ട് എന്റെ ഭാര്യ ചോദിച്ചു, ആരാണ് ഇത്? പിറ്റേ ദിവസം ഞാന്‍ ധോനിയെ കണ്ടപ്പോള്‍ ധോനി എന്നോട് പറഞ്ഞു, രാത്രി മണിക്കൂറുകളോളം എനിക്ക് ഉറങ്ങാനായില്ല, നിങ്ങളുടെ ഭാര്യയുടെ വാക്കുകള്‍ ഞാന്‍ ഓര്‍ക്കുകയായിരുന്നു...

ഏതാനും മാസത്തിന് ശേഷം പാകിസ്ഥാനെതിരെ ധോനി സെഞ്ചുറി നേടി. അന്ന് രാത്രി ധോനി ഞങ്ങളെ ഫോണ്‍ വിളിച്ചു. എന്റെ ഭാര്യയോട് സംസാരിക്കണം എന്ന് പറഞ്ഞു. ഭാര്യയോട് ധോനി പറഞ്ഞു, ആന്റി, ഞാന്‍ ധോനിയാണ്. എന്റെ ഭാര്യ അപ്പോള്‍ മറുപടി നല്‍കിയത് ഇങ്ങനെയാണ്, മകനെ, ഇപ്പോള്‍ ഈ ലോകത്തിന് മുഴുവനും അറിയാം ആരാണ് ധോനി എന്ന്...സോമി കോഹ് ലി പറഞ്ഞു.

മറ്റ് കമ്പനികളിലേക്ക് ധോനി മാറിയെങ്കിലും കഴിഞ്ഞ വര്‍ഷം ലോകകപ്പിന് മുന്‍പായി ബാസ് ലോഗോ നീല നിറത്തില്‍ വേണമെന്ന് ധോനി ആവശ്യപ്പെട്ടിരുന്നു. അന്ന് താന്‍ ഉപയോഗിച്ച പല ബ്രാന്റുകളുടെ ബാറ്റ് ധോനി മാറി മാറി ഉപയോഗിച്ച് നന്ദി അറിയിച്ചിരുന്നു.

sports news ms dhoni
Advertisment