Advertisment

ധോണി കൊവിഡ് നെഗറ്റീവ്; ചെന്നൈ ടീമിനൊപ്പം ചേരും

New Update

publive-image

റാഞ്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ തയ്യാറാക്കിയ പ്രോട്ടോക്കോള്‍ പ്രകാരം നടത്തിയ പരിശോധനയില്‍ എംഎസ് ധോണി കൊവിഡ് നെഗറ്റീവാണെന്ന് കണ്ടെത്തി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ധോണി ഉടന്‍ ചേരും.

ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്യാമ്പിനൊപ്പം ശനിയാഴ്ച ക്യാപ്റ്റനും കൂടിയായ ധോണി ചേരും. ഹര്‍ഭജന്‍ സിങ്, സുരേഷ് റെയ്‌ന തുടങ്ങിയ താരങ്ങളും ക്യാമ്പില്‍ പങ്കെടുക്കും. റാഞ്ചിയിലെ ഗുരുനാനാക്ക് ആശുപത്രിയിലെ ലാബ് അധികൃതർ ധോനിയുടെ ഫാം ഹൗസിലെത്തി ബുധനാഴ്ച്ചയാണ് സാമ്പിൾ ശേഖരിച്ചത്.

Advertisment