Advertisment

കളിക്ക് മുമ്പ് കളത്തില്‍ പൂജ, എന്നിട്ടും ഇന്ത്യ ജയിച്ചില്ല; വിവരമില്ലായ്മ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

New Update

Advertisment

വിശാഖപട്ടണം: ഇംഗ്ലണ്ടില്‍ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അടിയറവ് പറഞ്ഞതിന്‍റെ ക്ഷീണത്തിലാണ് ഇന്ത്യ, വിന്‍ഡീസ് പരമ്പരയ്ക്ക് തുടക്കമിട്ടത്. എന്നാല്‍, നിലവാരമില്ലാത്ത വിന്‍ഡീസിനെ ടെസ്റ്റ് പരമ്പരയില്‍ നിലം തൊടാന്‍ കോലിയും സംഘം അനുവദിച്ചില്ല. പിന്നാലെ ഏകദിന പരമ്പരയില്‍ ആദ്യ മത്സരത്തിലും വന്‍ വിജയം ഇന്ത്യ കൊയ്തതോടെ കരീബിയന്‍ ടീമിന് ഇനി ഒരു തിരിച്ചുവരവില്ലെന്ന് പലരും വിധിയെഴുതി.

പക്ഷേ, രണ്ടാം ഏകദിനത്തിന് വിശാഖപട്ടണത്ത് എത്തിയപ്പോള്‍ കളി ആകെ മാറി. ഇന്ത്യക്കെതിരെ അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ വിന്‍ഡീസ് സമനില സ്വന്തമാക്കി. ഇപ്പോള്‍ ഈ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിന്‍റെ ചീഫ് സെല്കടര്‍ ഗ്രൗണ്ടില്‍ നടത്തിയ പൂജയാണ് ചര്‍ച്ചയാകുന്നത്.

എം.എസ്.കെ. പ്രസാദിനും ഗ്രൗണ്ട് സ്റ്റാഫിനും ഒപ്പം പൂജാരിയും ഗ്രൗണ്ടില്‍ പൂജാകര്‍മങ്ങള്‍ ചെയ്യുന്നതിന്‍റെ ചിത്രം ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ക്കാണ് തുടക്കമിട്ടിരുന്നത്. ആദ്യ ഏകദിനത്തില്‍ മിന്നുന്ന വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ ടീം ആണെങ്കില്‍ രണ്ടാം ഏകദിനത്തില്‍ സമനില വഴങ്ങി.

മൂന്നാം ഏകദിനത്തില്‍ തോല്‍ക്കുകയും ചെയ്തു. പകലും രാത്രിയുമായി വിശാഖപട്ടണത്ത് നടന്ന മത്സരത്തിന്‍റെ അന്ന് രാവിലെയാണ് പിച്ചില്‍ പ്രസാദും സംഘവും പൂജ ചെയ്തത്. ഇന്ത്യന്‍ ടീമിന്‍റെ വിജയത്തിനായാണ് പൂജ ചെയ്തതതെന്നാണ് ബിസിസിഐയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് മുമ്പ് ആകെ കളിച്ച ഏഴില്‍ ആറ് കളിയും ഇന്ത്യ ഈ മെെതാനത്ത് ജയിച്ചിരുന്നു. ഇതോടെ എന്തിനാണ് പൂജ നടത്തുന്നത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുക്കുന്നവരാണ് കളിയില്‍ ജയിക്കുകയെന്നും അല്ലാതെ ഇത്തരം പൂജകള്‍ കൊണ്ട് കാര്യമൊന്നുമില്ലെന്നാണ് വിമര്‍ശിക്കുന്നവര്‍ പറയുന്നത്.

കൂടാതെ, ചില മുന്‍ താരങ്ങളും പൂജ നടത്തിയതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ക്രിക്കറ്റിലെ കുറിച്ച വിവരമില്ലാത്ത ആളെന്നാണ് പ്രസാദിനെ ഒരു ആന്ധ്ര ക്രിക്കറ്റര്‍ വിശേഷിപ്പിച്ചത്.

 

Advertisment