Advertisment

ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രക്ഷോഭങ്ങൾ ശക്തമാക്കും; മുസ്‌ലിം ലീഗ്

New Update

മണ്ണാർക്കാട്:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യു.ഡി.എഫ് നിയോജകമണ്ഡലം തലങ്ങളിൽ 23ന് നടത്തുന്ന കൂട്ടധർണയും ഫെബ്രുവരി 7,8 തീയ്യതികളിൽ ജില്ലയിൽ പര്യടനം നടത്തുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് എല്ലാ നിയോജക മണ്ഡലങ്ങളിലും നൽകുന്ന സ്വീകരണ പരിപാടികളും വിജയിപ്പിക്കാൻ മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ നേതൃയോഗം തീരുമാനിച്ചു.

പ്രസിഡണ്ട് കളത്തിൽ അബ്ദുള്ള അധ്യക്ഷനായി.സംസ്ഥാന വൈസ് പ്രസിഡണ്ട് സി. എ.എം.എ.കരീം ഉദ്ഘാടനം ചെയ്തു.ഫെബ്രുവരി അവസാന വാരത്തിൽ ജില്ലയിൽ മുന്നൂറ് രാഷ്ട്രീയ വിശദീകരണ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.

ഭാരവാഹികളായ പി.എ.തങ്ങൾ,എം.എം.ഹമീദ്,യു.ഹൈദ്രോസ്,പൊൻപാറ കോയക്കുട്ടി,പി.ടി.മുഹമ്മദ്,ടി.എ.സിദ്ദീഖ്,കെ.ടി.എ.ജബ്ബാർ,കെ.പി.മൊയ്തു,കല്ലടി അബൂബക്കർ, എം.എസ്.നാസർ,എം.എസ്.അലവി,മുഹമ്മദാലി മറ്റാന്തടം പ്രസംഗിച്ചു.ജനറൽ സെക്രട്ടറി മരക്കാർമാരായമംഗലം സ്വാഗതവും സെക്രട്ടറി റഷീദ് ആലായൻ നന്ദിയും പറഞ്ഞു.

muilmleague5
Advertisment