Advertisment

ഞാന്‍ മരിച്ചിട്ടില്ല, പൂര്‍ണ ആരോ​ഗ്യവാനാണെന്ന് നടന്‍ മുകേഷ് ഖന്ന

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടന്‍ മുകേഷ് ഖന്ന മരിച്ചെന്ന് തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇപ്പോള്‍ താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് 62 കാരനായ താരം. ചൊവ്വാഴ്ചയോടെയാണ് താരത്തിന്റെ മരണ വാര്‍ത്ത സോഷ്യല്‍ മീഡില്‍ വൈറലായത്. ഫേയ്സ്ബുക്കില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് താന്‍ ജീവനോടെയിരിക്കുന്ന വിവരം താരം അറിയിച്ചത്.

Advertisment

publive-image

ഞാന്‍ ആരോ​ഗ്യവാനായി ഇരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുകയാണ്. അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ്.- താരം വിഡിയോയില്‍ പറഞ്ഞു. കൂടാതെ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ അദ്ദേഹം രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

ഇത്തരം വ്യാജപ്രചരണം നടത്തുന്നവരെ ശിക്ഷിക്കണമെന്ന് ഞാന്‍ ആ​ഗ്രഹിക്കുകയാണ്. ഇതാണ് സോഷ്യല്‍ മീഡിയയുടെ പ്രശ്നം. മാനസിക വൈകല്യമുള്ള ഇത്തരം ആളുകള്‍ക്ക് എന്ത് ചികിത്സയാണ് നല്‍കേണ്ട്. ഇത്തരക്കാരെ ആരാണ് ശിക്ഷിക്കേണ്ടത്. ഇത്രയും മതി. ഇപ്പോള്‍ തന്നെ കൂടുതലായി. വ്യാജ വാര്‍ത്തകള്‍ അവസാനിപ്പിക്കാനുള്ള നടപടിയെടുക്കണം- മുകേഷ് ഖന്ന പറഞ്ഞു.

MUKESH KHANNA RESPONSE
Advertisment