Advertisment

ജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് .....ഝാര്‍ഖണ്ഡിലെ മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥിക്ക് സ്വത്തില്ല

New Update

ഝാര്‍ഖണ്ഡ്: ഝാര്‍ഖണ്ഡിലെ മുക്തി മോര്‍ച്ച സ്ഥാനാര്‍ത്ഥിക്ക് സ്വത്തില്ല. കിഷന്‍​ഗഞ്ച് ലോക്സഭാ മണ്ഡലം ജെഎംഎം സ്ഥാനാര്‍ത്ഥി ശുകല്‍ മുര്‍മു ആണ് തെര‍ഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ താന്‍ 'ഒന്നുമില്ലാത്തവന്‍' ആണെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Advertisment

publive-image

ബീഹാറിലെ പൂര്‍ണിയ, കിഷന്‍​ഗഞ്ച്, കത്തിഹാര്‍, ബാങ്ക, മുങ്കര്‍ എന്നീ മണ്ഡലങ്ങളില്‍ നിന്ന് ജെഎംഎം സ്ഥാനാര്‍ത്ഥികള്‍ ലോക്സഭയിലേക്ക് മത്സരിക്കുന്നുണ്ട്.

'ശുകല്‍ മുര്‍മു ആദിവാസി വിഭാ​ഗത്തില്‍പെട്ട വ്യക്തിയാണ്. ​ഗോത്രവിഭാ​ഗത്തിലെ ഏറ്റവും താഴെത്തട്ടില്‍ ജീവിക്കുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. വളരെ പാവപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ സ്വത്ത് സീറോയാണ്.'- ജെഎംഎം സംസ്ഥാന പ്രസിഡന്റ് പ്രണവ് കുമാര്‍ പറയുന്നു.

ജനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നും ശുകല്‍ മുര്‍മു പറയുന്നു.

Advertisment