Advertisment

ഞാന്‍ എന്റെ പിതാവിനെയോര്‍ത്ത്‌ അഭിമാനിക്കുന്നു. അദ്ദേഹം തൃണമൂല്‍ വിട്ട്‌ ബിജെപിയിലേക്ക്‌ പോയപ്പോള്‍ ലക്ഷക്കണക്കിന്‌ മുകുള്‍ റോയിമാര്‍ പാര്‍ട്ടിയില്‍ ഉണ്ടാവുമെന്നായിരുന്നു ആളുകള്‍ പറഞ്ഞത്‌. എന്നാല്‍, ഞാന്‍ പറയുന്നു ഒരേയൊരു മുകുള്‍ റോയിയെ ഉള്ളു. തൃണമൂലിനെ കെട്ടിപ്പടുത്ത, ഇപ്പോള്‍ ചാണക്യനെപ്പോലെ ബംഗാളില്‍ നിലകൊള്ളുന്ന ഒരേയൊരു മുകുള്‍ റോയ്‌ ;മമതയ്ക്ക് തിരിച്ചടി നല്‍കി അച്ഛന് പിന്നാലെ മകനും ബിജെപിയിലേക്ക്‌ !

New Update

കൊല്‍ക്കത്ത: മുന്‍ കേന്ദ്രമന്ത്രി മുകുള്‍ റോയിക്ക്‌ പിന്നാലെ മകന്‍ ശുഭ്രാന്‍ഷു റോയിയും തൃണമൂല്‍ കോണ്‍ഗ്രസ്‌ വിട്ട്‌ ബിജെപിയിലേക്ക്‌ പോകുമെന്ന്‌ സൂചന. പാര്‍ട്ടി വിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ വെള്ളിയാഴ്‌ച്ച തൃണമൂല്‍ ശുഭ്രാന്‍ഷുവിനെ ആറ്‌ വര്‍ഷത്തേക്ക്‌ സസ്‌പെന്‍ഡ്‌ ചെയ്‌തിരുന്നു.

Advertisment

publive-image

"ഞാന്‍ എന്റെ പിതാവിനെയോര്‍ത്ത്‌ അഭിമാനിക്കുന്നു. അദ്ദേഹം തൃണമൂല്‍ വിട്ട്‌ ബിജെപിയിലേക്ക്‌ പോയപ്പോള്‍ ലക്ഷക്കണക്കിന്‌ മുകുള്‍ റോയിമാര്‍ പാര്‍ട്ടിയില്‍ ഉണ്ടാവുമെന്നായിരുന്നു ആളുകള്‍ പറഞ്ഞത്‌.

എന്നാല്‍, ഞാന്‍ പറയുന്നു ഒരേയൊരു മുകുള്‍ റോയിയെ ഉള്ളു. തൃണമൂലിനെ കെട്ടിപ്പടുത്ത, ഇപ്പോള്‍ ചാണക്യനെപ്പോലെ ബംഗാളില്‍ നിലകൊള്ളുന്ന ഒരേയൊരു മുകുള്‍ റോയ്‌". അച്ഛനെ പുകഴ്‌ത്തിയുള്ള ഈ പരാമര്‍ശമാണ്‌ ശുഭ്രാന്‍ഷുവിനെ തൃണമൂലിന്‌ അനഭിമതനാക്കിയത്‌.

ഒരു കാലത്ത്‌ മമതാ ബാനര്‍ജിയുടെ വലംകൈയ്യായിരുന്ന മുകുള്‍ റോയ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ബംഗാളിലെ ബിജെപി വിജയത്തിന്‌ ചുക്കാന്‍ പിടിച്ച നേതാവാണ്‌. തെരഞ്ഞെടുപ്പ്‌ ഫലം വന്നാലുടന്‍ 40 തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക്‌ വരുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ അവകാശപ്പെട്ടിരുന്നു. ആ പട്ടികയിലെ ആദ്യത്തെ വ്യക്തി ശുഭ്രാന്‍ഷു ആയിരിക്കുമെന്നാണ്‌ ഇപ്പോള്‍ ഉയരുന്ന അഭ്യൂഹം.

Advertisment