Advertisment

പി.എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ക്കളെ പരിഹസിക്കുന്ന എ. വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

New Update

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി. ഉദ്യോഗാര്‍ത്ഥികള്‍ക്കളെ പരിഹസിക്കുന്ന എ. വിജയരാഘവന്റെ മനോനില പരിശോധിക്കണമെന്ന് കെ.പി.സി.സി. അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. തുടക്കം മുതല്‍ ഉദ്യോഗാര്‍ത്ഥികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാതെ അവരെ അവഹേളിക്കാനാണ് സി.പി.എം. ശ്രമിച്ചത്. ഒടുവില്‍ ജനവികാരത്തിന് മുന്നില്‍ വഴങ്ങേണ്ടി വന്ന സി.പി.എമ്മിന്റെ ജാള്യതയാണ് വിജയരാഘവന്റെ പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment

publive-image

പി.എസ്സ്.സി. ഉദ്യോഗാര്‍ത്ഥികളുമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചകളുടെ അന്തിമഫലം എന്താകുമെന്ന ആശങ്ക വര്‍ധിപ്പിക്കുന്നതാണ് വിജയരാഘവന്റെ പ്രസ്താവന. സര്‍ക്കാര്‍ ഉറപ്പുകള്‍ക്ക് ഘടകവിരുദ്ധമായാണ് സി.പി.എം. സെക്രട്ടറി സംസാരിക്കുന്നത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഉദ്യോഗാര്‍ത്ഥികളുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറയതെന്ന് സംശയിക്കേണ്ടിരിക്കുന്നു. കാരണം ഉറപ്പുകളൊന്നും രേഖാമൂലം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. അതിനാല്‍തന്നെ ഉദ്യോഗാര്‍ത്ഥികളെ കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറായത് ആത്മാര്‍ത്ഥമായിട്ടാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. മാത്രവുമല്ല എത്രയും വേഗം സമരം അവസാനിപ്പിക്കുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

അനര്‍ഹരായവരെ നിയമിക്കാന്‍ പിന്‍വാതിലിലൂടെ ഉദ്യോഗക്കയറ്റം നല്‍കിയ പാര്‍ട്ടി സെക്രട്ടറിക്കും കഷ്ടപ്പെട്ട് പഠിച്ച്‌ പിഎസ്സ്സി റാങ്ക് ലിസ്റ്റില്‍ വന്ന ഉദ്യോഗാര്‍ത്ഥികളുടെ മനോവിഷമം മനസിലാകില്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി കഴിഞ്ഞ ഒരാഴ്ചക്കാലമായി നിരാഹാര സമരം നടത്തുന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ ഷാഫി പറമ്ബില്‍ എം.എല്‍.എ. ശബരിനാഥന്‍ എം.എല്‍.എ. എന്നിവരെ ചര്‍ച്ചയ്ക്ക് വിളിക്കാനുള്ള ജനാധിപത്യ മര്യാദ സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment