Advertisment

തിരിച്ചടി നേരിട്ടിട്ടും ഗ്രൂപ്പുകളി വിടാതെ കോൺഗ്രസ് ! തിരുവനന്തപുരത്ത് എ ഗ്രൂപ്പിൻ്റെ രഹസ്യ യോഗം. കവടിയാറിലെ ആര്യാടൻ്റെ ഫ്ലാറ്റിൽ നടന്ന യോഗത്തിൽ ചെന്നിത്തലയ്ക്കെതിരെ പൊട്ടിത്തെറിച്ച് നേതാക്കൾ ! പരാജയത്തിൻ്റെ ഉത്തരവാദികൾ ചെന്നിത്തലയും മുല്ലപ്പള്ളിയും. കെ സുധാകരനെ കെപിസിസി പ്രസിഡൻ്റാക്കാനുള്ള നീക്കം ചെറുക്കും. ഈഴവ പ്രാതിനിധ്യം നിർബന്ധമെങ്കിൽ കെ ബാബുവിനെ അധ്യക്ഷനാക്കണമെന്ന് എ ഗ്രൂപ്പ്. ജനങ്ങൾ തോൽപ്പിച്ചിട്ടും വെല്ലുവിളിച്ച് കോൺഗ്രസ് നേതാക്കളുടെ ഗ്രൂപ്പുകളി

New Update

publive-image

Advertisment

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിലും പാഠം പഠിക്കാതെ കോൺഗ്രസ്. അടുത്ത ദിവസങ്ങളിലെ പരിപാടികൾ പ്ലാൻ ചെയ്യാൻ തലസ്ഥാനത്ത്എ ഗ്രൂപ്പിന്റെ

രഹസ്യ യോഗം ചേർന്നു.

പാർട്ടിയിലും മുന്നണിയിലും നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമായിരിക്കെയാണ് തലസ്ഥാനത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ രഹസ്യ യോഗം ചേർന്നത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ എ ഗ്രൂപ്പിലെ എല്ലാ പ്രമുഖ നേതാക്കളും പങ്കെടുത്തു. ആര്യാടൻ മുഹമ്മദിന്റെ കവടിയാറിലെ ഫ്ളാറ്റിലായിരുന്നു യോഗം.

എതിർ ഗ്രൂപ്പുകളുടെ നീക്കങ്ങൾ ശക്തമായി ചെറുക്കാൻ യോഗം തീരുമാനിച്ചു. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കാനുള്ള നീക്കം തടയാനും യോഗത്തിൽ തീരുമാനമായി. യുഡിഎഫിന്റെ കൂട്ടത്തോൽവിയുടെ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമാണെന്നും യോഗം വിലയിരുത്തി.

കെപിസിസി പ്രസിഡൻറ് പദവിയിൽ ഈഴവ പ്രതിനിധി വരണമെന്നാണ് നിർബന്ധം. എങ്കിൽ കെ ബാബുവിനെ ആ സ്ഥാനത്തേക്ക് നിർദേശിക്കും. ഇല്ലെങ്കിൽ പ്രതിപക്ഷ നേതൃസ്ഥാനവും എ ഗ്രൂപ്പ് ലക്ഷ്യമിടുന്നുണ്ട്.

trivandrum news
Advertisment