മുംബൈയില്‍ 5 പേര്‍ മരിച്ച ചെറുവിമാനം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

മനോജ്‌ നായര്‍
Friday, June 29, 2018

മുംബൈ: കഴിഞ്ഞദിവസം മുംബൈയില്‍ അഞ്ചുപേര്‍ മരിക്കാനിടയായ ചെറുവിമാനം തകര്‍ന്നുവീണതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. അപകടത്തില്‍പ്പെട്ട വിമാനം സെക്കന്‍ഡുകള്‍ക്കകം തീഗോളമായി മാറുന്നതാണ് ദൃശ്യങ്ങളിലുള്ളത് .

അപകടമുണ്ടായ റോഡിന് എതിര്‍വശത്തുള്ള കെട്ടിടത്തില്‍ സ്ഥാപിച്ച സി സി ടിവി ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്.

കെട്ടിട നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന ഇരുമ്പ് കമ്പികള്‍ക്ക് മുകളിലാണ് ചെറുവിമാനം തകര്‍ന്നുവീണത്.

×