മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ വൻ തീപിടിത്തം

ന്യൂസ് ബ്യൂറോ, മുംബൈ
Saturday, January 13, 2018

മുംബൈ∙ മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ആഭ്യന്തര ടെര്‍മിനലിൽ വൻ തീപിടിത്തം. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. താഴത്തെ നിലയിലെ കോൺഫറൻസ് ഹാളിലാണ് തീപിടിച്ചത്‌ .

എട്ട് ഫയർ എൻജിനുകൾ എത്തിയാണ് തീ അണച്ചത്. വലിയ തോതിൽ നാശനഷ്ടമുണ്ടായി.

ടെർമിനലിലെ ഒന്ന് ബിയിലുണ്ടായ തീപിടിത്തം ഒൻപതാം നമ്പർ ഗെയ്റ്റുവരെ പടർന്നു. അപകട കാരണം വ്യക്തമല്ല. വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയോ വിമാന സർവീസുകളെയോ തീപിടിത്തം നിലവില്‍  ബാധിച്ചില്ലെന്ന് അധികൃതർ വ്യക്തമാക്കി.

×