മുംബൈയിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ തീപിടിത്തവും പൊട്ടിത്തെറിയും

മനോജ്‌ നായര്‍
Wednesday, August 8, 2018

മുംബൈ∙ ചെമ്പൂരിലെ ഭാരത് പെട്രോളിയം പ്ലാന്റിൽ തീപിടിത്തവും പൊട്ടിത്തെറിയും. ശക്തമായ സ്ഫോടനമാണ് ഉണ്ടായതെന്നും ഡിയോനർ മേഖലയിൽവരെ ശബ്ദം കേട്ടിരുന്നുവെന്നു൦ പ്രദേശവാസികള്‍ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

അഗ്‌നിശമന സേനയുടെ നേതൃത്വത്തിൽ തീയണയ്ക്കാൻ ശ്രമം തുടരുകയാണ് . ഉച്ചതിരിഞ്ഞു മൂന്നു മണിയോടെയാണ് അപകടം.

അഗ്നിശമന സേനയുടെ ഏഴു വാഹനങ്ങളും രണ്ട് ഫോം ടെൻഡറുകളും രണ്ട് ജംബോ ടാങ്കറുകളും തീയണയ്ക്കാൻ എത്തിയിട്ടുണ്ട്.

×