Advertisment

കോവിഡ് മരണം: മുംബൈയിലെ സെയ്ഫി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗവും സിടി സ്കാനും നിർത്തിവെച്ചു: രോ​ഗിയെ പരിചരിച്ച നഴ്സുമാരെ ആശുപത്രിക്കടുത്തുള്ള ഹോസ്റ്റലിൽ ക്വാറന്റൈനിൽ നിർത്തി: ആശുപത്രി മാനേജ്‌മെന്റ് നൽകുന്ന സൗകര്യങ്ങൾ പരിമിതമാണെന്ന് നഴ്‌സുമാർ

New Update

മുംബൈ: 85കാരനായ റിട്ടയേർഡ് യൂറോളജിസ്റ്റ് കോവിഡ് -19 മരണമടഞ്ഞതിനെത്തുടർന്ന് മുംബൈയിലെ സെയ്ഫി ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗവും സിടി സ്കാനും മറ്റ് ചില സൗകര്യങ്ങളും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അടച്ചു. മരണപെട്ട ഡോക്ടറുടെ മകനും കൊച്ചുമകനും ഡോക്ടർമാരാണ് അവർ രോഗികൾക്ക് സെയ്ഫി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

Advertisment

publive-image

കാർഡിയോളജിസ്റ്റായ അദ്ദേഹത്തിന്റെ മകൻ രണ്ട് സ്വകാര്യ ആശുപത്രികളിൽകൂടി രോഗികളെ ചികിൽസിച്ചിരുന്നു. മാർച്ച് 12 ന് ചെറുമകൻ യുകെയിൽ നിന്ന് മടങ്ങിയെത്തിയതായും ഏതാനും ദിവസങ്ങൾക്ക് ശേഷം നേരിയ രോഗ ലക്ഷണങ്ങൾ കണ്ടതായും ഉദ്യോഗസ്ഥർ പറഞ്ഞു.

ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് പകരം മൂവരും സ്വമേധയാ പരിശോധനയ്ക്കായി സാമ്പിളുകൾ ഒരു സ്വകാര്യ ലാബായ മെട്രോപോളിസ് ഡയഗ്നോസ്റ്റിക്സിലേക്ക് കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ അയച്ചു. ഇരുവരുമായി സമ്പർക്കം പുലർത്തുന്ന ആശുപത്രി ജീവനക്കാരും രോഗികളും ഉൾപ്പെടെ നാൽപതോളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ക്വാറന്റൈൻ ചെയ്തു വൈറസ് പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ബിഎംസി അഡീഷണൽ കമ്മീഷണർ സുരേഷ് കകാനി പറഞ്ഞു.

ആറ് നേഴ്സ്മാരേ ആശുപത്രിക്കടുത്തുള്ള ഹോസ്റ്റലിൽ ക്വാറന്റൈനിൽ നിർത്തിയിട്ടുണ്ട് എന്നാൽ ആശുപത്രി മാനേജ്‌മെന്റ് നൽകുന്ന സൗകര്യങ്ങൾ പരിമിതമാണെന്ന് നഴ്‌സുമാർ പരാതിപ്പെടുന്നു. കണ്മുന്നിൽ ഇത്തരത്തിലുള്ള വാർത്തകൾ വരുമ്പോളും ഡൽഹിയിൽ സ്വകാര്യ ആശുപത്രി മാനേജ്‌മന്റ് സ്വീകരിക്കുന്ന നിസ്സംഗത ആശങ്ക ഉളവാക്കുന്നതാണ്.

ഇത്തരത്തിലുള്ള സംഭവങ്ങൾ അവർത്തിക്കാതിരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി സ്വകാര്യ ആശുപത്രികളുടെ നിയന്ത്രണം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് യു എൻ എ ദേശീയ കമ്മറ്റി പല തവണ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കത്തെഴുതിയിരുന്നു.

സ്വകാര്യ ആശുപത്രി മേഖലയിൽ ജോലി ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് യു എൻ എ ദേശീയ വർക്കിംഗ് പ്രസിഡന്റ് പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിൽ കൊറോണ ടെസ്റ്റ് ചെയ്യുവാനുള്ള കൂടുതൽ സൗകര്യം , ആവശ്യമായ സുരക്ഷാ കിറ്റുകൾ , ഐസൊലേഷനിൽ ഉള്ള നഴ്സുമാർക്ക് അടിസ്ഥാന സൗകര്യം , വാഹന സൗകര്യം , എന്നിവ ഉറപ്പാക്കണം എന്നും യു എൻ എ സർക്കാരുകളോട് ആവശ്യപ്പെട്ടു. പ്രഖ്യപനങ്ങളെക്കാൾ അടിയന്തിര ഇടപെടലാണ് ഈ സാഹചര്യത്തിൽ ആവശ്യമെന്നും യു എൻ എ ദേശീയ വർക്കിംഗ് സെക്രട്ടറി ജിബിൻ ടി സി പറഞ്ഞു.

നഴ്സുമാരുടെ മാനസിക നില അവതാളത്തിലാക്കുന്ന നഴ്സിംഗ് മാനേജർമാർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു എൻ എ ദേശീയ കമ്മറ്റി കോടതിയെ സമീപിക്കും. ദേശീയ ദുരന്ത നിവാരണ സേനയിൽ അംഗമായ യു എൻ എ സ്ഥിതി ഗതികൾ ദേശീയ സംസ്ഥാന സർക്കാരുകളുടെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

Advertisment