Advertisment

മഹാരാഷ്ട്രയിൽ ഇന്ന് 116 പേർ കൊവിഡ് ബാധിച്ച് മരിച്ചു

New Update

മുംബൈ: മഹാരാഷ്ട്രയിൽ ഇന്ന് 116 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ആകെ മരണം 2,000 കടന്ന ദിവസം തന്നെ രോഗികൾ 60,000 കടന്നു. 2682 പേ‍ർക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 62228. ആകെ മരണം 2098.

Advertisment

publive-image

കേരളത്തിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സന്തോഷ്കുമാർ മുംബൈയിലെത്തി. അന്ധേരിയിൽ ആയിരത്തിലേറെ കിടക്കകളുള്ള കോവിഡ് സ്പെഷൽ ആശുപത്രി സെവൻ ഹിൽസ് സന്ദർശിച്ച അദ്ദേഹം ഇന്ന് സംസ്ഥാന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. കേരളത്തിൽനിന്ന് 50 വിദഗ്ധ ഡോക്ടർമാരുടെയും പ്രവൃത്തി പരിചയമുള്ള 100 നഴ്സുമാരുടെയും സേവനമാണ് ആവശ്യപ്പെട്ടത്. നാളെ മുതൽ എത്തുന്ന കേരള സംഘം സെവൻ ഹിൽസ് ആശുപത്രി ഏറ്റെടുത്തേക്കും. അതിനിടെ, 8381 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

ധാരാവിയിൽ 41 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു. മുംബൈ നഗരത്തിൽ 2 പൊലീസുകാർ കൂടി മരിച്ചു. ഇതോടെ മുംബൈയിൽ മരിച്ച പൊലീസുകാരുടെ എണ്ണം 16. മുംബൈയിൽ അഗ്‍നിശമന സേനാംഗം കോവിഡിനെത്തുടർന്നു മരിച്ചു. കോവിഡിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായവർക്കും രോഗികളെ ശുശ്രൂഷിക്കുന്നവർക്കും 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തും.

Advertisment