മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ ടെ​ര്‍​മി​ന​ലിനു സമീപത്തെ ന​ട​പ്പാ​ലം ത​ക​ര്‍​ന്ന് 23 പേ​ര്‍​ക്ക് പ​രി​ക്ക്

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, March 14, 2019

മും​ബൈ: ന​ട​പ്പാ​ലം ത​ക​ര്‍​ന്ന് മും​ബൈ​യി​ല്‍ 23 പേ​ര്‍​ക്ക് പ​രി​ക്ക്. മും​ബൈ​യി​ലെ ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ ടെ​ര്‍​മി​ന​ലിനു സമീപത്തെ ന​ട​പ്പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ന്നാം പ്ലാ​റ്റ്ഫോ​മു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന പാ​ല​മാ​ണ് ത​ക​ര്‍​ന്ന​ത്. റെ​യി​ല്‍​വേ​യു​ടെ മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

×