Advertisment

മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു...വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കുഞ്ഞിനു അനക്കമില്ലെന്ന് അമ്മ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ : സൂററ്റില്‍ നിന്നു മുംബൈയിലേക്കുള്ള വിമാനയാത്രയ്ക്കിടെ നാലു മാസം പ്രായമായ കുഞ്ഞ് മരിച്ചു.ജയ്പൂര്‍ നിന്നും സൂററ്റ് വഴി മുംബൈയിലേക്ക് പോകുന്ന സ്‌പൈസ് ജെറ്റിന്‍റെ എസ്.ജി 2763 വിമാനത്തിലായിരുന്നു സംഭവം.

Advertisment

publive-image

മുംബൈയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെ കുഞ്ഞിനു അനക്കമില്ലെന്ന് അമ്മ പ്രീതി ജിന്‍ഡല്‍ വിമാന ജീവനക്കാരെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് എയര്‍പോര്‍ട്ട് മെഡിക്കല്‍ കോളജില്‍ എത്തിച്ചിരുന്നുവെങ്കിലും ഹൃദയ മിടിപ്പ് ഇല്ലാത്തതിനാല്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.അപകടമരണത്തിനു സഹര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

baby death
Advertisment