Advertisment

വിവാഹമോചനം നേടുന്നതിനായി ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

New Update

publive-image

Advertisment

മുംബൈ: മുംബൈയില്‍ വിവാഹമോചനം നേടുന്നതിനായി ഭാര്യയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. യുവതി പരാതി നല്‍കിയതിന് പിന്നാലെ മുംബൈയില്‍ നിന്ന് മുങ്ങിയ പ്രതിയെ ഉത്തര്‍പ്രദേശില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

യുവതിയുടെ അശ്ലീല വീഡിയോ ഭര്‍ത്താവിന് കൈമാറിയ മറ്റൊരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ നേരത്തെ യുവതിയെ ബലാത്സംഗം ചെയ്തിരുന്നു. 5.20 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാല്‍ പണം ലഭിക്കാതിരുന്നതോടെ ഇയാള്‍ വീഡിയോ ഭര്‍ത്താവിന് അയച്ചു നല്‍കി. പിന്നീട് വിവാഹമോചനം ലഭിക്കാനായി ഭര്‍ത്താവ് ഈ വീഡിയോ ഉപയോഗിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Advertisment