Advertisment

കൊലക്കേസില്‍ ശിക്ഷ അനുഭവിച്ച ശേഷം ജയില്‍ മോചിതനായി; ഒരു മാസത്തിനുള്ളില്‍ മറ്റൊരു യുവതിയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി, മൃതദേഹത്തിന്റെ കൈകാലുകള്‍ ബെല്‍റ്റ് ഉപയോഗിച്ച് ബന്ധിച്ച നിലയിലും തല കല്ലിന് അടിച്ചു തകര്‍ത്ത നിലയിലും

New Update

മുംബൈ: 2016-ൽ ഒരു കൊലപാതകക്കേസിൽ അറസ്റ്റിലായ യുവാവ്‌ ജയിൽ മോചിതനായ ഒരു മാസത്തിന് ശേഷം മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തി. ശനിയാഴ്ച ക്രൈംബ്രാഞ്ച് യൂണിറ്റ് അഞ്ചാണ് 40 കാരനെ മുംബൈയിൽ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

പ്രതിയായ സാഗർ യാദവ് 2016ൽ നവി മുംബൈയിലെ വാഷിയിൽ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഒരു മാസം മുമ്പാണ് ഇയാൾ തലോജ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്.

ശോഭ സോണി എന്ന യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തല കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ഇരയുടെ കൈകളും കാലുകളും ബെൽറ്റുകൊണ്ട് ബന്ധിക്കുകയും ചെയ്തു.

“ഒരു സ്ത്രീയെ കൈകാലുകൾ ബെൽറ്റ് കൊണ്ട് ബന്ധിച്ച നിലയിലും തല കല്ലുകൊണ്ട് തകർത്ത നിലയിലും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി. " ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.

ശോഭ സോണിയും ഭർത്താവും തമ്മിൽ അകൽച്ചയിലായിരുന്നെന്നും കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവർക്ക് ജോലി നഷ്ടമായെന്നും പോലീസ് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ജീവിക്കാൻ ഭിക്ഷ യാചിക്കുകയായിരുന്നു ശോഭ സോണി.

സംഭവത്തെത്തുടർന്ന് മുംബൈ പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തെ ദൃശ്യങ്ങൾ പരിശോധിക്കുകയും പ്രതി സ്ഥലത്തെത്തിയതിന്റെ ചിത്രങ്ങൾ കണ്ടെത്തുകയും ചെയ്തു.

 

murder case
Advertisment