Advertisment

നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കി; സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കി; യുവതി അതീവ ഗുരുതരാവസ്ഥയില്‍

New Update

മുംബൈ: മുംബൈയിലെ സാക്കിനിക്ക മേഖലയിലെ ഖൈറാനി റോഡില്‍ നിര്‍ത്തിയിട്ട ടെമ്പോ വാഹനത്തില്‍ യുവതിയെ ക്രൂരമായി പീഡനത്തിന് ഇരയാക്കി. 34കാരിയെ പ്രതി ബലാത്സംഗത്തിനിരയാക്കിയ ശേഷം സ്വകാര്യ ഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കിയതായും പോലീസ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്.

Advertisment

publive-image

സംഭവവുമായി ബന്ധപ്പെട്ട് മോഹന്‍ ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസ് ഉടന്‍ സ്ഥലത്തെത്തി രക്തത്തില്‍ കുളിച്ച കിടക്കുന്ന യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും പൊലീസ് അറിയിച്ചു.

 

rape case
Advertisment