Advertisment

കെട്ടിട നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കാനൊരുങ്ങി കുവൈറ്റ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കെട്ടിട നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി ഉറപ്പാക്കുന്നതിനും മുനിസിപ്പാലിറ്റി നിയമം (5/2005) ഭേദഗതി ചെയ്യുമെന്ന് ബില്‍ഡിംഗ് വയലേഷന്‍സ് കമ്മിറ്റിയിലെ അംഷാ അല്‍ വാലന്‍ പറഞ്ഞു.

നിലവിലെ മുനിസിപ്പാലിറ്റി നിയമം (33/2016) പ്രകാരം നിയമലംഘനം നടത്തുന്ന വസ്തുവകകളില്‍ മുന്നറിയിപ്പ് നല്‍കുകയല്ലാതെ വൈദ്യുതി വിതരണം ഇല്ലാതാക്കുന്നതിന് മുനിസിപ്പാലിറ്റിക്ക് അനുവാദമില്ല.

കോടതിയില്‍ നിന്ന് അന്തിമ തീരുമാനം വരാന്‍ വര്‍ഷങ്ങളെടുക്കുകയും ചെയ്യും. നിയമലംഘനങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമാണ് ഇപ്പോള്‍ സാധിക്കുന്നതെന്നും മറ്റു നടപടികള്‍ സ്വീകരിക്കാന്‍ കഴിയാറില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment