Advertisment

റിപ്പബ്ലിക് ദിനം: ദേശഭക്തി ഗാനങ്ങള്‍ കോര്‍ത്തിണക്കി സംഗീത പരിപാടിയുമായി കുവൈറ്റിലെ ഇന്ത്യന്‍ എംബസി; പരിപാടി സൈനികര്‍ക്കായി സമര്‍പ്പിക്കുന്നുവെന്ന് സ്ഥാനപതി സിബി ജോര്‍ജ്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ദേശസ്‌നേഹഗാനങ്ങള്‍ കോര്‍ത്തിണക്കിയ സംഗീത പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട് നടത്തിയ 'മ്യൂസിക്കല്‍ ഈവനിംഗ്' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ സായാഹ്ന ദേശസ്‌നേഹ ഗാനപരിപാടി ഇന്ത്യന്‍ സൈനികര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് മഹാമാരി മൂലം റിപ്പബ്ലിക് ദിനങ്ങളില്‍ പതിവായി സംഘടിപ്പിച്ചിരുന്ന ഒത്തുച്ചേരല്‍ ഇത്തവണ സാധിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന എല്ലാവര്‍ക്കും ഇന്ത്യന്‍ സ്ഥാനപതി നന്ദി അറിയിച്ചു.

publive-image

എംബസിയും കുവൈറ്റിലെ വിവിധ ഇന്ത്യന്‍ അസോസിയേഷനുകളും സംഘടിപ്പിക്കുന്ന പരിപാടികള്‍ വഴി കുവൈറ്റുകാര്‍ക്കിടയില്‍ ഇന്ത്യയോടുള്ള താത്പര്യം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം കുവൈറ്റ് സ്വദേശികളിലുണ്ടാകണമെന്നും സിബി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

publive-image

സംഗീത പരിപാടിയില്‍ പങ്കെടുത്ത എല്ലാവരെയും സ്ഥാനപതി അഭിനന്ദിച്ചു. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാര്‍ഷികവും ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികവും വരും ആഴ്ചകളിലും, മാസങ്ങളിലും ആഘോഷിക്കുമെന്നും സ്ഥാനപതി വ്യക്തമാക്കി.

Advertisment