Advertisment

വാർഡുകൾ തോറും വാക്സിൻ വിതരണം ആരംഭിക്കണം: പ്രകാശ് പുളിക്കൻ. കോവിഡ് മൂന്നാം തരംഗത്തിന് മുമ്പ് ഒന്നാം ഡോസ് വിതരണം പൂർത്തിയാക്കണം

New Update

publive-image

Advertisment

കോട്ടയം: കോവിഡ് 19 മൂന്നാം തരംഗത്തിന് മുമ്പായി വാർഡുകൾ തോറും ക്യാമ്പ് സംഘടിപ്പിച്ച്, വാക്സിൻ വിതരണം കാര്യക്ഷമമായി നടത്തുവാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രകാശ് പുളിക്കൻ. ഒരു പഞ്ചായത്തിലെ ഒരു കേന്ദ്രത്തിൽ മാത്രം വാക്സിനേഷൻ തുടർന്നാൽ ഒന്നാം ഡോസു പോലും പൂർത്തിയാക്കാൻ വർഷങ്ങളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലയോര മേഖലകളിലെ പല സ്ഥലങ്ങളിലും 45 ന് മുകളിൽ പ്രായമായവർ വാക്സിൻ കിട്ടാതെ വിഷമിക്കുകയാണ്. എരുമേലി കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ വാക്സിൻ എടുക്കാൻ വരുന്നവരുടെ തിക്കും തിരക്കുമാണ്. മുൻകൂർ രജിസ്ട്രേഷൻ ചെയ്യുവാൻ പറ്റാത്ത സാഹചര്യവും ഉണ്ട്.

ഒന്നാം ഡോസ് വാക്സിനേഷൻ എടുത്തതിനുശേഷം രണ്ടാം ഡോസ് വാക്സിനേഷൻ ആയി കാത്തിരിക്കുന്നവർ നിരവധി പേരാണ് പഞ്ചായത്തിലുള്ളത്. കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും വലിയ പഞ്ചായത്തായ എരുമേലിയിൽ, മലയോരമേഖല മുഴുവൻ ആശ്രയിക്കുന്നത് എരുമേലി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററാണ്.

ഈ സാഹചര്യത്തിൽ കിടപ്പു രോഗികൾ, വൃദ്ധജനങ്ങൾ, മറ്റ് രോഗങ്ങളുള്ളവർ എല്ലാവർക്കും പ്രയോജനകരമായ രീതിയിൽ വാർഡ് അടിസ്ഥാനത്തിൽ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കണമെന്നും പ്രകാശ് പുളിക്കൻ ആവശ്യപ്പെട്ടു.

kottayam news
Advertisment