Advertisment

മൂവാറ്റുപുഴ സബ്ജയിലിലെ ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം തടവുകാരേക്കൊണ്ട് കാര്‍ കഴുകിച്ചു:രണ്ട് തടവുകാരെ വിയ്യൂരിലേക്ക് മാറ്റി

New Update

publive-image

Advertisment

തിരുവനന്തപുരം: തടവുകാരേക്കൊണ്ട് കാര്‍ കഴുകിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവാദത്തില്‍. മൂവാറ്റുപുഴ സബ്ജയിലിലാണ് ജയില്‍ അന്തേവാസികളേക്കൊണ്ട് ഉദ്യോഗസ്ഥര്‍ ജോലി ചെയ്യിച്ചത്.

മൂവാറ്റുപുഴ സബ് ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം തടവുകാരേക്കൊണ്ട് കഴുകിക്കുകയായിരുന്നു. ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലുള്ള തര്‍ക്കത്തേത്തുടര്‍ന്നാണ് ദൃശ്യങ്ങള്‍ പുറത്തുവന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദൃശ്യം പുറത്തുവന്നതോടെ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് തടവുകാരെ അടിമപ്പണി ചെയ്യിക്കുകയാണെന്ന് വിമര്‍ശനമുയര്‍ന്നു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇങ്ങനെയൊരു സംഭവം മൂവാറ്റുപുഴ സബ്ജയിലില്‍ നടന്നിട്ടില്ലെന്നുമാണ് ജയില്‍ ഉദ്യോഗസ്ഥരുടെ പ്രതികരണം. സംഭവത്തിന് പിന്നാലെ രണ്ട് തടവ് പുള്ളികളെ വിയ്യൂര്‍ സബ്ജയിലിലേക്ക് മാറ്റി.

Advertisment