Advertisment

ആകാലത്തിലുള്ള സുശാന്തിന്റെ മരണം ഇപ്പോൾ ഒരു മാധ്യമ സർക്കസായി മാറി; റിയയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതു കാണുമ്പോൾ എന്റെ ഹൃദയം പൊട്ടുകയാണ്; കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതു വരെ ഒരാൾ നിരപരാധിയല്ലെ?‌ അതോ ഇനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയാണോ അയാൾ?’– വിദ്യാ ബാലൻ ചോദിക്കുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് റിയ ചക്രവർത്തിയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നത് വേദനാജനകമെന്ന് നടി വിദ്യാ ബാലൻ. സുശാന്തിന്റെ മരണം ഇപ്പോൾ ഒരു മാധ്യമ സർക്കസായി മാറിയെന്നും വിദ്യ കുറ്റപ്പെടുത്തി.

Advertisment

publive-image

ആകാലത്തിലുള്ള സുശാന്തിന്റെ മരണം ഇപ്പോൾ ഒരു മാധ്യമ സർക്കസായി മാറിയെന്നത് ഏറെ ദൗർഭാഗ്യകരമാണ്. അതുപോലെതന്നെ റിയയെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതു കാണുമ്പോൾ ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ഹൃദയം പൊട്ടുകയാണ് .

കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരാൾ നിരപരാധിയല്ലെ,‌ അതോ ഇനി നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ കുറ്റവാളിയാണോ അയാൾ?’– വിദ്യാ ബാലൻ ചോദിച്ചു.

നിയമം നടപ്പാക്കാൻ അനുവദിക്കണമെന്നു പറഞ്ഞ താരം വിധിന്യായങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തരുതെന്നും അറിയിച്ചു. ‘ഒരു പൗരന്റെ ഭരണഘടനാപരമായ അവകാശങ്ങളോട് നമുക്ക് കുറച്ച് ബഹുമാനം കാണിക്കാം, നിയമം അതിന്റെ വഴിയ്ക്ക് തീരുമാനം എടുക്കട്ടെ’– വിദ്യാ ബാലൻ അഭിപ്രായപ്പെട്ടു.

vidya balan film news
Advertisment