മൈത്രി കൂട്ടായ്മ സോജി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി.

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Monday, September 10, 2018

റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാ’ിലേക്ക് മടങ്ങു മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ കലാവിഭാഗം കവീനര്‍ സോജി വര്‍ഗീസിന് യാത്രയയപ്പ് നല്‍കി. കൊല്ലം കരുനാഗപ്പള്ളി തഴവ സ്വദേശിയായ സോജി കഴിഞ്ഞ പതിമൂ് വര്‍ഷമായി റിയാദില്‍ ഡീലിംഗ് കമ്പനിയില്‍ ടെക്‌നിക്കല്‍ എന്‍ജിനീയര്‍ ആയി’് ജോലി ചെയ്തു വരുകയയിരുന്നു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങു സോജി വര്‍ഗീസിന് മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ ഉപഹാരം ആക്ടിംഗ് പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് കൈമാറുന്നു. .

നിരവധി ഭക്തി ഗാനങ്ങള്‍ രചിക്കുകയും ആലപിക്കൂകയും ചെയ്തി’ുള്ള സോജി വര്‍ഗീസ് റിയാദിലെ വേദികളില്‍ നിറസാിധ്യമായിരുന്നു .മലാസ് ഭാരത് ഓഡിറേറാറിയത്തില്‍ ആക്ടിംഗ് പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്തിന്റെ അധ്യക്ഷതയില്‍ നട ചടങ്ങ് ഡോ: മജീദ് ചിങ്ങോലി ഉദ്ഘാടനം ചെയ്തു.

ബാലു കു’ന്‍ ആമുഖ പ്രഭാഷണം നടത്തി. ഷിഹാബ് കൊ’ുകാട്, നസീര്‍ ഖാന്‍, സലാം കരുനാഗപ്പള്ളി, നിസാര്‍ പള്ളിക്കശ്ശേരില്‍, മുരളി മണപ്പള്ളി, മസൂര്‍ കല്ലൂല്‍, നാസര്‍ ലെയ്‌സ്, ബഷീര്‍, നൗഷാദ് ബിന്‍സാഗര്‍, സിനു അഹമ്മദ്, മുനീര്‍, തണ്ടാശ്ശേരി, ഷെഫീഖ്, മുനീര്‍ പുത്തെന്‍തെരുവ്, നസീര്‍, റാഷിദ് എന്നിവര്‍ സംസാരിച്ചു.

മൈത്രിയുടെ ഉപഹാരം റഹ്മാന്‍ മുനമ്പത്ത് സോജി വര്‍ഗീസിന് കൈമാറി. ജനറല്‍ സെക്ര’റി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ട്രഷറര്‍ സാദിഖ് നന്ദിയും പറഞ്ഞു.

മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ സോജി വര്‍ഗീസിന് സംഘടിപ്പിച്ച  യാത്രയയപ്പ് ചടങ്ങില്‍ നിന്ന്

×