Advertisment

'മൈത്രി മഴവില്ല് 2018' ചിത്ര രചനാ മത്സരം നവംബര്‍ 2 ന്

New Update

publive-image

Advertisment

ജിദ്ദ: മൈത്രി ജിദ്ദ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന ചിത്ര രചന മത്സരം “മൈത്രി മഴവില്ല് 2018” നവംബര്‍ 2 വെള്ളിയാഴ്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. ഷറഫിയ ഇംപാല ഗാര്‍ഡന്‍ ആണ് മത്സര വേദി. നേരത്തെ പേര് റെജിസ്റ്റർ ചെയ്യുന്നവര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം ലഭിക്കുക .

കിഡ്സ്‌, സബ്-ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് പുറമേ മികവ് പുലർത്തുന്ന അഞ്ചു പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും .

വിശദ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ ശ്രീ. ഉണ്ണി തെക്കേടത്തിനെ 0551369629 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കാന്‍ താല്പര്യമുള്ള കുട്ടികള്‍ 0551369629/ 0507249945 എന്നീ വാട്സപ്പ് നമ്പറുകളിൽ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ജിദ്ദയിലെ പ്രമുഖ ചിത്രകാരന്‍ അജയകുമാര്‍ ആണ് മത്സരത്തിന്റെ കോർഡിനേറ്റർ.

saudi news
Advertisment