തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു

ഫിലിം ഡസ്ക്
Wednesday, June 19, 2019

ചെന്നൈ: തമിഴ് ചലച്ചിത്ര താരസംഘടനയായ നടികര്‍ സംഘത്തിന്റെ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്തു. വോട്ടര്‍പട്ടികയില്‍ നിന്ന് നീക്കിയ നാലുപേരുടെ പരാതിയില്‍ ദക്ഷിണ ചെന്നൈ രജിസ്ട്രാറുടേതാണ് ഉത്തരവ്.

ഉത്തരവിനെതിരെ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ ഹൈക്കോടതിയെ സമീപിച്ചു. ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നിശ്ചിച്ചിരുന്നത്.

പോസ്റ്റല്‍ ബാലറ്റ് വഴി 1000 പേര്‍ വോട്ട് രേഖപ്പെടുത്തുമെന്നും 1500 നും 2000 ത്തിനും ഇടയിലുള്ള ആളുകള്‍ നേരിട്ട് വോട്ട് രേഖപ്പെടുത്തുമെന്നുമാണ് നടികര്‍ സംഘത്തിന്റെ കണക്ക് .

നടികര്‍ സംഘത്തില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി പുറത്തിറക്കിയ ക്യാമ്പയിന്‍ വീഡിയോയില്‍ വിശാല്‍ തന്റെ അച്ഛന്‍ ശരത്കുമാറിനെ മോശമായി ചിത്രീകരിച്ചെന്ന് ആരോപിച്ച് നടി വരലക്ഷ്മി രംഗത്തെത്തിയിരുന്നു.

×