Advertisment

ലൈവ് മോഡൽ ഇല്ലാതെ വരച്ച ചിത്രം: നാഗവല്ലിയെ വരച്ചത് ഇദ്ദേഹമാണ്...വൈറൽ കുറിപ്പ്

author-image
ഫിലിം ഡസ്ക്
New Update

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ശോഭനയുടെ നാഗവല്ലി എന്ന കഥാപാത്രവും മോഹൻലാലിന്റെ കഥാപാത്രവുമൊക്കെ അത്രമേല്‍ മലയാളിക്ക് പ്രിയപ്പെട്ടതാണ്. ചിത്രത്തിലെ നാഗവല്ലി കഥാപാത്രത്തിന്റെ ചിത്രം വരച്ചത് ആരാണ് എന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഹരിശങ്കർ ടി എസ് എന്നയാൾ ആണ് സാമൂഹ്യ മാധ്യമത്തില്‍ ആ കുറിപ്പ് എഴുതിയിരുന്നത്.

Advertisment

publive-image

ഹരിശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കൊട്ടാരക്കെട്ടുകളുടെ പശ്ചാത്തലത്തിൽ മിത്തും ഫാന്റസിയും കോർത്തിണക്കിയ മണിച്ചിത്രത്താഴ് (1993) മലയാളിക്ക് നൽകിയ ചലച്ചിത്ര അനുഭവം വേറിട്ടതായി. സിനിമയിൽ കേന്ദ്ര കഥാപാത്രമായ നാഗവല്ലി എന്ന അഭൗമ സൗന്ദര്യവതിയെ സംവിധായകൻ പ്രേക്ഷകരിലേക്ക് പകർത്തിയത് നാഗവല്ലിയുടെ ഒരു ചിത്രത്തിലൂടെയാണ്.

സിനിമയും നാഗവല്ലിയും വലിയ ഹിറ്റ് ആയെങ്കിലും, നാഗവല്ലിയുടെ ആ ചിത്രം വരച്ചത് ആര് എന്ന് അധികം ആരും ചിന്തിച്ചിട്ട് ഉണ്ടാകില്ല. തിരുവനന്തപുരം പേട്ട സ്വദേശിയും, ചെന്നൈയിൽ 1960-70 കാലഘട്ടത്തിൽ ബാനർ ആർട്ട് വർക്കിലൂടെ പ്രശസ്‍തനുമായി ആർട്ടിസ്റ്റ് ശ്രീ ആർ മാധവൻ ആണ് നാഗവല്ലിക്ക് രൂപം നൽകിയത്.

ലൈവ് മോഡൽ ഇല്ലാതെ വരച്ച ചിത്രം എന്ന പ്രത്യേകത നാഗവല്ലിക്കുണ്ട്. അദ്ദേഹത്തിന്റെ മരുമകൻ മണി സുചിത്രയാണ് മണിച്ചിത്രത്താഴിന്റെ ആർട്ട് ഡയറക്ഷൻ നിർവഹിച്ചത്. മാന്നാർ മത്തായി സ്‍പീക്കിംഗ്, ക്രോണിക് ബാച്ചിലർ, ഫ്രണ്ട്‌സ് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ആർട്ട് ഡയറക്ടർ ആണ് മണി സുചിത്ര. ഇന്ത്യയിലെ ഇതിഹാസ തുല്യനായ കലാകാരൻ ആർട്ടിസ്റ്റ് കെ മാധവന്റെ അമ്മാവന്റെ മകനാണ് ആർ മാധവൻ.

Advertisment